പ്രക്ഷോഭം ഭയന്ന് നിരോധനാജ്ഞ, പൊലീസ് ഭീഷണി, റെയിൽ റോഡ് ഗതാഗതം തടയൽ: പരാതി സുപ്രീം കോടതിയിൽ

ന്യൂഡൽഹി:ജനകീയ പ്രതിഷേധം ഭയന്ന് രാജ്യ തലസ്ഥാനത്ത് യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തടയുന്ന കേന്ദ്ര സര്ക്കാരിന്റെയും ഡൽഹി ഭരണകൂടത്തിന്റെയും നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹര്ജി. പരാതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടു.
സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തെ നേരിടാൻ എന്ന പേരിൽ രാജ്യ തലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളും ഗതാഗത സംവിധാനങ്ങളും അടച്ചു പൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആനുപാതികമല്ലാത്ത നടപടിയാണ്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ഗോപാൽ ശങ്കരനാരായണൻ എന്നിവര് കോടതിയിൽ ചൂണ്ടികാട്ടി.
ഒക്ടോബര് 10 ലെ പ്രതിഷേധത്തിന് ഔദ്യോഗികമായി അനുമതി തേടിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടു.

നിരോധനാജ്ഞ
പൊലീസ് ഭീഷണി
ഡൽഹി പ്രദേശത്ത് പൊലീസ് നേരത്തെ തന്നെ BNSS 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്. മാത്രമല്ല തീവണ്ടി സര്വീസുകൾ നിര്ത്തലാക്കി. ഇതോടൊപ്പം 57 മെട്രോ സ്റ്റേഷനുകൾ അടച്ചു പൂട്ടുന്നതായും പ്രഖ്യാപിച്ചു.
സമരക്കാരെ പേടിച്ച് യാത്രാ സൗകര്യങ്ങൾ പൂര്ണമായും മുൻകൂട്ടി തടയുകയാണ് ചെയ്യുന്നത്. ഒരേ സമയം പ്രക്ഷോഭകരുടെ യാത്ര തടയുകയും സാധാരണ ജനജീവിതം തടസപ്പെടുത്തി പ്രക്ഷോഭകര്ക്ക് എതിരാക്കാൻ തന്ത്രം പ്രയോഗിക്കയുമാണ്. ഇതോടൊപ്പം രാജ്യവ്യാപകമായി വിദ്യാര്ഥികളെ ഭീഷണിപ്പെടുത്തുന്ന നടപടിയും തുടങ്ങി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് കൂട്ടായ നടപടി. എസ് എഫ് ഐ, സി ജെ പി പ്രവര്ത്തകര് ഇത്തരത്തിൽ വേട്ടയാടപ്പെട്ടു.









0 comments