ad
Deshabhimani

പള്ളികൾക്ക് ബാബറിന്റെ പേര് നൽകുന്നത് നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Supreme Court of India
വെബ് ഡെസ്ക്

Published on Feb 20, 2026, 02:22 PM | 1 min read

ന്യൂഡൽഹി: മുഗൾ ചക്രവർത്തി ബാബറിന്റെയോ ബാബറി മസ്ജിദിന്റെയോ പേരിൽ പള്ളികളോ മറ്റ് മതപരമായ നിർമിതികളോ പണിയുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ വിയോജിപ്പിനെത്തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിച്ചു.


പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമ്മിക്കുമെന്ന് സസ്‌പെൻഷനിലുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ നടത്തിയ പ്രഖ്യാപനമാണ് ഹർജിക്ക് ആധാരമായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലുടനീളം ബാബറിന്റെ പേരോ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട മറ്റ് പേരുകളോ മതപരമായ നിർമ്മിതികൾക്ക് നൽകുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.


ബാബറെ ഒരു "ആക്രമണകാരി" ആയാണ് ഹർജിയിൽ വിശേഷിപ്പിച്ചത്. മുഗൾ ഭരണാധികാരികൾ ഹിന്ദുക്കളെ അടിമകളായി കണ്ടിരുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും ഹർജിക്കാരൻ വാദിച്ചു. 2019 നവംബറിലെ അയോധ്യ വിധിയിൽ, 1992-ൽ ബാബറി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പള്ളി നിർമ്മിക്കുന്നതിനായി അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home