ad
Deshabhimani

print edition മന്ത്രിയെ വിചാരണ ചെയ്യാൻ അനുമതി നൽകാത്തതിനെ വിമർശിച്ച് 
സുപ്രീംകോടതി

supreme court
വെബ് ഡെസ്ക്

Published on May 09, 2026, 12:02 AM | 1 min read

ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയുടെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വൈകിപ്പിക്കുന്ന മധ്യപ്രദേശ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ വിമർശം. ഓപ്പറേഷൻ സിന്ദൂർ വിവരങ്ങൾ ജനങ്ങളെ ഒ‍ൗദ്യോഗികമായി അറിയിച്ച കേണൽ സോഫിയ ഖുറേഷിയെ "ഭീകരരുടെ സഹോദരി'യെന്നാണ്‌ മധ്യപ്രദേശ്‌ മന്ത്രി കുൻവർ വിജയ്‌ഷാ അധിക്ഷേപിച്ചത്‌.


പ്രസ്‌താവന നിർഭാഗ്യകരമാണെന്ന്‌ നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചിയും കോടതിയുടെ ഉത്തരവ്‌ പാലിക്കണമെന്ന്‌ സർക്കാരിനോട് നിർദേശിച്ചു.


കേണലിനെ പുകഴ്‌ത്താൻ ഉദ്ദേശിച്ചാകാം മന്ത്രി പ്രസ്‌താവന നടത്തിയതെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തെ ബെഞ്ച്‌ പരിഹസിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home