കൊളീജിയം ശുപാർശയില്‍ അടയിരിപ്പ് ; കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം

ന്യൂഡൽഹി
ഹൈക്കോടതികളിലേക്കുള്ള ജഡ്‌ജിമാരുടെ നിയമനത്തിന് കൊളീജിയം നൽകിയ ശുപാർശകളിൽ കേന്ദ്രസർക്കാർ അടയിരിക്കുന്നത് അറിയാമെന്ന് സുപ്രീംകോടതി. നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് പ്രതികരിച്ചത്.
കേന്ദ്രതീരുമാനം വൈകിയതിനാല്‍ വനിതാ അഭിഭാഷക ജഡ്‌ജിയാകാൻ ആദ്യം നൽകിയ സമ്മതം അടുത്തിടെ പിൻവലിച്ചതും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ദേശീയ നിയമസർവകലാശാലയിലെ റാങ്കുകാരിയായിരുന്നു സമ്മതം പിൻവലിച്ച ശ്വേതശ്രീ മജുംദാറെന്നും ഉത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ഹർജിക്കാരിൽ ഒരാളായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. നാലുവർഷമായി ശുപാർശകളിൽ കേന്ദ്രം തീരുമാനമെടുക്കുന്നില്ലന്ന് അഭിഭാഷകൻ അരവിന്ദ് ദത്തറും പറഞ്ഞു. രണ്ടാഴ്‌ചക്കകം ഹർജി വിശദമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.









0 comments