സുഖോയ് സു 30 യുദ്ധവിമാനം കാണാതായി

ഗുവാഹത്തി: വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം അസമിലെ റഡാറിൽനിന്നും കാണാതായതായി ഒൗദ്യോഗിക റിപ്പോർട്ട്. കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ വ്യോമസേനയുടെ ഒൗദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. അസമിലെ ജോർഹട്ടിൽ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 7.42 നാണ് അവസാനമായി ബന്ധപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.










0 comments