ഒഡീഷയിൽ വിദ്യാർഥിനിയുടെ ആത്മാഹൂതി; പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം, എസ്‌എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തു

ആദർശ് എം സജിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നു. ഫോട്ടോ: പി വി സുജിത്ത്
ന്യൂഡൽഹി: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡൽഹി ഒഡീഷ ഭവനിലേക്ക് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഒഡീഷാ ഭവനു മുന്നിൽ കുത്തിയിരുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് റോഡിൽ വലിച്ചിഴച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, വൈസ് പ്രസിഡന്റ് സുഭാഷ് ശേഖർ, കേന്ദ്ര കമ്മിറ്റി അംഗം അഭിജിത്ത് മണിലാൽ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തശേഷം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
മർദ്ദനത്തിൽ വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റിറ്റുണ്ട്. അറസ്റ്റ് ചെയ്ത നൂറോളം വിദ്യാർഥികളെ കാപ്പഷെരെ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താൻ നിരവധി പെലീസുകാരെയാണ് ഡൽഹിയിലെ ബിജെപി സർക്കാർ സ്ഥലത്ത് നിയോഗിച്ചത്.










0 comments