ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര നീക്കം; ഇന്ത്യ പങ്കെടുത്തു

പ്രതീകാത്മക ചിത്രം
ലണ്ടൻ : യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം കടുപ്പിക്കുകയാണ്. ഇതിനെത്തുടർന്ന്
അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഹോർമുസ് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് നയതന്ത്ര ചർച്ച നടത്തി ബ്രിട്ടൻ. 40ഓളം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര വിദഗ്ധരുടെ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുത്തു. വെർച്വലായി നടന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനാണ് യോഗം ചേർന്നത്. സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകൾ പശ്ചിമേഷ്യയെ കലുഷിതമാക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള ഈ നീക്കം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായ സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കപ്പലുകൾ പിടിച്ചെടുക്കുന്നതും ഡ്രോൺ ആക്രമണങ്ങളും എണ്ണ വിതരണത്തെ ബാധിക്കുകയും ആഗോള വിപണിയിൽ ഇന്ധനവില കുതിക്കാൻ കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അയൽരാജ്യങ്ങളെയും യുഎൻ പ്രതിനിധികളെയും ഉൾപ്പെടുത്തി സമാധാന ചർച്ചകൾ നടക്കുന്നത്.









0 comments