print edition ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘപരിവാർ ആക്രമണം; വിദ്യാർഥിപ്രതിഷേധം കനക്കുന്നു

കൊൽക്കത്ത : സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്ആർഎഫ്ടിഐ) സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധം കനത്തു. സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികൾക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് 28 മുതൽ വിദ്യാർഥികൾ സമരത്തിലാണ്.
വിദ്യാർഥികളെ പുറത്തുനിന്നെത്തിയ സംഘം തല്ലിച്ചതച്ചിട്ടും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചില്ല. ഇതിനെതിരെ ‘സുരേഷ് ഗോപി മിസ്സിങ്’ എന്ന ചിത്രങ്ങളും വരച്ച് പ്രതിഷേധിക്കുന്നുണ്ട്.
വിദ്യാർഥികളെ അനുകൂലിച്ച അധ്യാപകരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സംഘപരിവാർ സംഘടനകളായ ബംഗിയ ഹിന്ദു ജാഗരൺ മഞ്ചും അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തുമാണ് ആക്രമണം അഴിച്ചുവിട്ടത്. സിനിമയുമായോ ഇൻസ്റ്റിറ്റ്യൂട്ടുമായോ ബന്ധമില്ലാത്ത പരിപാടി സംഘടിപ്പിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനെ ചോദ്യംചെയ്തതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.









0 comments