Deshabhimani

മലയാളി വിദ്യാർഥികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവദാസൻ എംപി

v sivadasan jammu
വെബ് ഡെസ്ക്

Published on May 10, 2025, 10:41 AM | 1 min read

ന്യൂഡൽഹി: പഞ്ചാബിലും ജമ്മുവിലും പഠിക്കുന്ന മലയാളി വിദ്യാർഥികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിനോ കമ്പാർട്ടുമെന്റുകളോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ഈ പ്രദേശങ്ങളിൽ അടുത്തിടെയായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും കാരണമാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നത്.


letter


കേരളത്തിൽ നിന്നുള്ള 200-ലധികം വിദ്യാർഥികൾ ഇതിനകം ഡൽഹിയിലെത്തിയിട്ടുണ്ട്. സാധാരണ ട്രെയിനുകളിൽ സീറ്റ് ലഭിക്കാതെ പല വിദ്യാർഥികളും കുടുങ്ങിക്കിടക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവവും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്ത് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക കമ്പാർട്ടുമെന്റുകളോ പ്രത്യേക ട്രെയിനോ ക്രമീകരിക്കണമെന്നാണ് ശിവദാസൻ എം പി കത്തിൽ ആവശ്യപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home