ഇക്കുറിയും ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം എൽഡിഎഫിനെത്തന്നെ ജനങ്ങൾ ഏൽപ്പിക്കും : എം വി ഗോവിന്ദൻ

തിരുവനന്തപുരം: ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ കമ്യൂണിസ്റ്റ് പാർടികളും എൽഡിഎഫും വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ആവർത്തിച്ചുള്ള വിജയങ്ങളെന്നും ഇക്കുറിയും ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം എൽഡിഎഫിനെത്തന്നെ ജനങ്ങൾ ഏൽപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
'കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ. ഈ ജനതയുടെ വിശ്വാസം നേടുന്നതിൽ ഇടതുപക്ഷം ആവർത്തിച്ച് വിജയിക്കുന്നത് അവരും ഇടതുപക്ഷവും തമ്മിലുള്ള അടുത്തബന്ധമാണ് വ്യക്തമാക്കുന്നത്.
ജനങ്ങളെ എല്ലാ അർഥത്തിലും കൈപിടിച്ചുയർത്തുക എന്നത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. കോൺഗ്രസും ബിജെപിയും ഒരുപോലെ സ്വീകരിക്കുന്നത്, കോർപറേറ്റുകളെയും അതിസമ്പന്നരെയും തടിച്ചുകൊഴുക്കാൻ അനുവദിക്കുന്ന നവ ഉദാര നയമാണ്. അവരെ സംബന്ധിച്ച് സാധാരണജനങ്ങൾക്ക് നൽകുന്ന സഹായങ്ങൾ പാഴ്‌ചെലവാണ്. അതിനാലാണ് ഉമ്മൻചാണ്ടി സർക്കാർ ക്ഷേമപെൻഷൻ 18 മാസം മുടക്കിയത്. കേരളത്തിലെ ജനങ്ങൾ ഈ വസ്തുത തിരിച്ചറിയുകതന്നെ ചെയ്യും.' - എം വി ഗോവിന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു.








0 comments