തമിഴ്‌നാട്ടില്‍ കനത്തമഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് ന്യൂനമർദമായി ദുർബലമായെങ്കിലും, ഇതുമൂലം രൂപപ്പെട്ട കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശ പ്രകാരം വടക്കൻ തീരദേശ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കൃഷ്ണഗിരി, ധർമ്മപുരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളിൽ നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെന്നൈയിലും നഗരപ്രാന്തപ്രദേശങ്ങളിലും 3000 ത്തോളം വീടുകളില്‍ വെള്ളം കയറി. മഴ തുടരുന്നതിനാല്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.







0 comments