പിടിച്ചു നിർത്താനാവാതെ രൂപ, ഇന്നും 28 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 90.40 ൽ

മുംബൈ: വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞു. എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 ആയി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 90.36 ൽ ആരംഭിച്ചു. പ്രാരംഭ ഇടപാടുകളിൽ ഡോളറിനെതിരെ 90.43 എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് എത്തി. മുൻ ക്ലോസിംഗ് ലെവലിൽ നിന്ന് 28 പൈസയുടെ നഷ്ടം രേഖപ്പെടുത്തി.
ബുധനാഴ്ച, ഡോളറിനെതിരെ 90.15 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ രൂപ എത്തി. ഇന്ന് വീണ്ടും മൂല്യം ഇടിയുകയായിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് പുറത്തേക്കുള്ള കയറ്റുമതിയെ സഹായിക്കുമ്പോൾ ഇറക്കുമതിയെ ചെലവേറിയതാക്കുന്നു. ഇത് രാജ്യത്തിനകത്ത് വിലക്കയറ്റം കൊണ്ടു വരും. മൂല്യ ശേഷണം 91 ൽ എത്തുമെന്നാണ് സമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
Related News
പണപ്പെരുപ്പം കുറയ്ക്കാൻ നടപടികൾ അത്യാവശ്യമായിരിക്കയാണ്. ജിഡിപി വളർച്ച ഉയർത്തലും ഡോളറിനെതിരെ രൂപ 90 കടന്ന സാഹചര്യം മറികടക്കലും വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറ് അംഗ നിരക്ക് നിർണ്ണയ പാനലിന്റെ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്സ് 45.99 പോയിന്റ് ഉയർന്ന് 85,152.80 എന്ന നിലയിലും നിഫ്റ്റി 14.35 പോയിന്റ് ഉയർന്ന് 26,000.35 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.








0 comments