എവിഎം പ്രൊഡക്‌ഷൻസ് ഉടമ; നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

ചെന്നൈ: എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. 2010-ൽ ആണ് എവിഎം അവസാനമായി ഫീച്ചർ ഫിലിം നിർമിക്കുന്നത്. ഒടിടിയിലും പരസ്യ സംരംഭങ്ങളിലും സ്റ്റുഡിയോ സജീവമാണ്.








0 comments