തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിആർഇയു പ്രതിഷേധ മാർച്ച്

ചെന്നൈ: ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു-സിഐടിയു) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിലെ ജനറൽ മാനേജരുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. ദക്ഷിണ റെയിൽവേ മേഖലയിലെ വിവിധ തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിയനോടുള്ള അധികാരികളുടെ വിവേചനപരമായ സമീപനം അവസാനിപ്പിക്കുക, യൂണിയന് അർഹതപ്പെട്ട ഓഫീസുകൾ അനുവദിക്കുക, പിഎൻഎം, എഫ്എൻഎം തുടങ്ങിയ ചർച്ചാ വേദികൾ ഉടൻ വിളിച്ചുചേർക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ഇന്റർ റെയിൽവേ, ഇന്റർ ഡിവിഷൻ ട്രാൻസ്ഫറുകൾ നടപ്പിലാക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ച ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ഡിആർഇയു വർക്കിങ് പ്രസിഡന്റ് എ ജാനകീരാമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബേബി ഷക്കീല, ജി സുകുമാരൻ, എ സൗന്ദരരാജൻ, ഇളങ്കോവൻ, ആർ ജി പിള്ള, വി സുജിത്, കെ എം അനിൽ കുമാർ, രാജ, എ വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു.










0 comments