Deshabhimani

ദക്ഷിണാഫ്രിക്കൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റം; 230 സീറ്റുകൾ നേടി നിര്‍ണായക സ്ഥാനത്ത്

SACP
വെബ് ഡെസ്ക്

Published on Nov 09, 2026, 01:09 PM | 2 min read

ജോഹന്നസ്ബർഗ്:ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ തിരിച്ചടികൾക്കിടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടികൾ ജനസമ്മതി വർധിപ്പിച്ച് മന്നേറുന്നു. 230 മുനിസിപ്പൽ സീറ്റുകളിൽ ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി(South African Communist Party – SACP) തനിയെ വിജയം ഉറപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിലും സഖ്യകക്ഷികൾ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ എസ്എഎപിയുടെ വിജയം അതാത് ഇടങ്ങളിൽ നിര്‍ണായകമായി മാറുന്നു.


ഭരണകക്ഷിയായ എഎൻസിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കമ്മ്യണിസ്റ്റ് പാർടി തനിയെ മത്സര രംഗത്ത് ഇറങ്ങിയത്. ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത മുനിസിപ്പാലിറ്റികളിൽ ഇപ്പോൾ വീണ്ടും അവര്‍ കമ്യൂണിസ്റ്റ് സഹകരണം തേടി. അധികാര പങ്കാളിത്തത്തിന്റെ പേരിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിലും അടിസ്ഥാന നയങ്ങളിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് എസ്എസിപി കേന്ദ്രകമ്മിറ്റി അംഗം അലക്സ് മഷിലോ വ്യക്തമാക്കി.


നൂറിലധികം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ്. 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ഇതോടെയാണ് കൂട്ടുകക്ഷി ഭരണസമിതികൾ രൂപീകരിക്കാനുള്ള ശ്രമം. എസ്എസിപിയുടെ നിലപാട് എഎൻസിയുടെ അധികാരരൂപീകരണ നീക്കങ്ങളിൽ നിർണായകമായി. അതേസമയം, സീറ്റുകളെക്കാൾ പാർടി ഓരോയിടത്തും നേടിയ വോട്ട് വിഹിതം ശ്രദ്ധേയമായി തുടരുന്നു.


"ഇത് എസ്.എ.സി.പി.യ്ക്കും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ള വോട്ടാണ്. മറ്റൊരു രാഷ്ട്രീയ സംഘടനയ്ക്കുവേണ്ടിയുള്ള പ്രചാരണമല്ല. മറ്റൊരു സംഘടനയ്ക്കുവേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല ഞങ്ങൾ തീരുമാനിച്ചത്."- കമ്മ്യൂണിസ്റ്റ് നേതാവ് അലക്സ് മഷിലോ


തിരഞ്ഞെടുപ്പിൽ 213മുനിസിപ്പൽ കൗൺസിലുകളിലേക്കാണ് ജനവിധി തേടിയത്. ഇതിൽ72കൗൺസിലുകളിൽ മാത്രമാണ് ഏതെങ്കിലും പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. ശേഷിക്കുന്ന127കൗൺസിലുകൾ തൂക്കുമുനിസിപ്പാലിറ്റികളായി തുടരുന്നു.



Related News

29.2 ദശലക്ഷം വോട്ടർമാർ രജിസ്റ്റർ ചെയ്തതിൽ ഏകദേശം 14.9 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. 52 ശതമാനമായിരുന്നു പോളിങ്. 2021-ലെ 45.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിങ് ശതമാനത്തിലും വർധനയുണ്ടായി.


അധികാരമല്ല പ്രധാനം


തദ്ദേശഭരണത്തിൽ പങ്കാളിത്തം ലഭിക്കുന്നതിനായി മാത്രം അധികാരരാഷ്ട്രീയത്തിൽ ഇടപെടാൻ എസ്എസിപി തയ്യാറല്ലെന്ന സന്ദേശമാണ് മഷിലോയുടെ പ്രസ്താവന നൽകുന്നത്. തൊഴിലാളികളുടെയും ദരിദ്രരുടെയും ആവശ്യങ്ങൾ, പൊതുമേഖലയുടെ ശക്തീകരണം, സർക്കാരിന്റെ ഉത്തരവാദിത്വം എന്നിവയാണ് ചർച്ചകളുടെ കേന്ദ്രത്തിലുണ്ടാകേണ്ടതെന്നാണ് പാർട്ടിയുടെ ആവശ്യം.


South African Communist Partyഅലക്സ് മഷിലോ

ആഫ്രിക്കൻ നാഷണൽ കോൺഗ്രസും ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (SACP) യും തമ്മിലുള്ള ദീർഘകാല ബന്ധം ദക്ഷിണാഫ്രിക്കയുടെ വിമോചന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ താൽപര്യങ്ങൾക്കും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും വേണ്ടി പ്രവർത്തിക്കുന്ന എസ്എസിപി, എഎൻസിയുമായും തൊഴിലാളി സംഘടനയായ കോസാറ്റുവുമായും ചേർന്നുള്ള ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായിരുന്നു.


സാമ്പത്തിക നയങ്ങൾ, സ്വകാര്യവൽക്കരണം, സർക്കാർ സേവനങ്ങളുടെ നടത്തിപ്പ്, തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും താൽപര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുപാർട്ടികൾക്കും ഇടയിൽ ഭിന്നതകളുണ്ടായി. ഈ സാഹചര്യത്തിലാണ് 2026-ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എസ്എസിപി സ്വന്തം സ്ഥാനാർഥികളെയും തെരഞ്ഞെടുപ്പ് ചിഹ്നത്തെയും മുൻനിർത്തി മത്സരിക്കാൻ തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home