കൊല്ലത്ത് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്

Photo :Screengrab
കൊല്ലം : കുംഭാവുരുട്ടിയിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് ആര്യങ്കാവ് പഞ്ചായത്തിലെ വനമേഖലയിലുള്ള കുംഭാവുരുട്ടിയിൽ അപകടമുണ്ടായത്.
ബസ് തലകീഴായി മറിഞ്ഞു. 17 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ പത്ത് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബസ് താഴ്ചയിൽനിന്ന് തിരികെ കയറ്റാനുള്ള ശ്രമം തുടരുകയാണ്.








0 comments