Deshabhimani

വയനാട് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Auto Accident
വെബ് ഡെസ്ക്

Published on Nov 09, 2026, 01:19 PM | 1 min read

വയനാട് : ചീരാലിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ചീരാൽ, നമ്പ്യാർകുന്ന് സ്വദേശികളായ കല്യാണി, ബാലകൃഷ്ണൻ, ഭാര്യ ലക്ഷ്മി, ഓട്ടോ ഡ്രൈവർ ഷിബു എന്നിവർക്കാണ് പരിക്കേറ്റത്.


ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നമ്പ്യാർകുന്ന് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home