കേന്ദ്ര നിലപാട് ഏകാധിപത്യം; ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെയ്ക്കണം, വാങ്ചുക്കിന് ഐക്യദാർഢ്യം: സിപിഐ എം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം തുടരുന്ന സോനം വാങ് ചുക്കിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ. സമരം ചെയ്യുന്ന നേതാക്കളോടോ വിദ്യാർഥികളോടോ ആശയവിനിമയം നടത്താൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെ നിലപാട് ഏകാധിപത്യപരവും വിഷയത്തെ ഗൗരവതരമായി കാണാതിരിക്കുകയും ചെയ്യുന്നതാണെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ശക്തമായ സുരക്ഷ സംവിധാനം ഒരുക്കി പരീക്ഷ നടത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തതിന് കാരണം ദേശീയവിദ്യാഭ്യാസ നയം 2020 പരിശോധിച്ചാൽ മനസിലാക്കാനാകും. കോച്ചിംഗ് സെന്ററുകൾ കൂൺ പോലെ മുളച്ചുവരുന്നതിന് കാരണം വിദ്യാഭ്യാസമെന്ന സംവിധാനത്തെ കേന്ദ്രീകരിക്കുന്നതിനും വാണിജ്യവത്കരിക്കുന്നതിനും പിന്തുണ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം മൂലമായിരുന്നു. വർഗീയത പടരും എന്നതിനപ്പുറം പരീക്ഷയുടെ പേപ്പറുകൾ ചോരുന്നതിനും മറ്റ് തരത്തിലുള്ള നിരവധി തെറ്റുകൾക്കും കാരണമാകും.
ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെയ്ക്കുന്നതോടൊപ്പം ദേശീയ വിദ്യാഭ്യാസ നിയമം(2020),ദേശീയ പരിശോധന ഏജൻസി (2020) എന്നിവ ഒഴിവാക്കണമെന്നും പിബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമരം തുടരുന്ന വാങ്ചുക്കിനും മറ്റ് സമരവേദിയിലുള്ള പോരാളികളായ വിദ്യാർഥികൾക്കും ഐക്യദാർഢ്യമർപ്പിച്ച് പാർടിയുടെ മുഴുവൻ യൂണിറ്റുകളും മറ്റ് പൗരമാൻമാരും രംഗത്തിറങ്ങണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.
നിലവിലെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കാനും വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചും ജൂലെെയ് 20 നം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടത്തുമെന്നും പിബി അറിയിച്ചു.










0 comments