മദ്യകുപ്പികളെന്ന് കരുതി മോഷ്ടിച്ചത് സോഫ്റ്റ് ഡ്രിങ്ക്സ്, അപകടത്തില്‍പ്പെട്ട ട്രക്കിനരികിലേക്ക് ഓടിയെത്തിയത് നൂറിലധികം പേര്‍

കുപ്പികളെടുക്കാന്‍ ഓടിക്കൂടിയ ജനക്കൂട്ടം
അമരാവതി: മദ്യകുപ്പികളാണെന്ന് തെറ്റിദ്ധരിച്ച് മറിഞ്ഞ ട്രക്കില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ കുപ്പികളെടുക്കാന്‍ ഓടിക്കൂടി ജനക്കൂട്ടം. അപകടത്തില്‍പെട്ട ട്രക്കിലെ ഡ്രൈവര്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ലായെന്നും റിപ്പോര്‍ട്ടുകള്‍. ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം.
തംസ് അപ്പ്, സ്പ്രൈറ്റ് കുപ്പികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ കുപ്പികള്‍ റോഡില്‍ വീണതോടെ മദ്യകുപ്പികളാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ കൂട്ടമായി എത്തുകയും സോഫ്റ്റ് ഡ്രിങ്ക്സുമായി സ്ഥലം വിടുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കഴിയുന്നത്രയും കുപ്പികള്‍ ശേഖരിച്ച് കൊണ്ട് പോകുന്നവരെയും തിരക്കിനിടയില്‍ തട്ടി വീഴുന്നവരെയുമെല്ലാം വീഡിയോയില്‍ കാണാം. ജനക്കൂട്ടത്തില്‍ ചിലര്‍ ലൂട്ട് ലോ എന്ന് വിളിച്ചുപറയുന്നതും കേള്‍ക്കാം. അവസാനം പൊലീസ് എത്തി ജനക്കൂട്ടത്തെ ഓടിച്ച് വിടുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളുടെ പൗരബോധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും ഉയര്‍ന്നത്. ഡ്രൈവറെ സഹായിക്കുന്നതിന് പകരം മോഷണം നടത്തുന്ന നിലയിലേക്ക് ഇന്ത്യയിലെ ജനങ്ങള്‍ എത്തിയെന്നും അത് ഏറ്റവും മോശമായ അവസ്ഥയാണെന്നും കമന്‍റുകള്‍ വന്നു.










0 comments