ചെറുവിമാനം ദേശീയ പാതയിലിറക്കി; മുൻഭാഗം തകർന്നു; സാങ്കേതിക തകരാർ നേരിട്ടതെന്ന് വിശദീകരണം

ചെന്നൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ചെറുവിമാനം ദേശീയ പാതയിലിറക്കി. പുതുക്കോട്ടയിലാണ് സംഭവം. സേലത്തു നിന്നുള്ള പരിശീലനപ്പറക്കലിനിടെയാണ് തകരാർ നേരിട്ടത്. തുടർന്ന് പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ഇറക്കുകയായിരുന്നു.
ലാൻഡിങ്ങിന് ഇടയിൻ വിമാനത്തിന്റെ മുൻഭാഗം തകർന്നെങ്കിലും പൈലറ്റുമാർക്ക് പരിക്കുകളില്ല. വ്യോമസേനാ അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനമാണിത്.









0 comments