print edition ഡൽഹിയിൽ എസ്‌എഫ്‌ഐയുടെ വിജയാഹ്ലാദം

ഡൽഹിയിൽ എസ്എഫ്ഐ വിജയാഹ്ലാദത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ, അശോക് ധാവ്ളെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ രാധാകൃഷ്ണൻ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയവർ
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കുനയിച്ച വിദ്യാർഥി –യുവജന പ്രക്ഷോഭത്തിൽ സജീവമായ പ്രവർത്തകരെയുൾപ്പെടെ പങ്കെടുപ്പിച്ച് വിജയാഹ്ലാദം നടത്തി എസ്‌എഫ്‌ഐ. സിപിഐ എം നേതാക്കളും സമരത്തിൽ പങ്കാളികളായ എംപിമാരും സിജെപി നേതാക്കളുമടക്കം നിരവധിപേർ പങ്കെടുത്തു.
പോരാട്ടത്തിന് തുടക്കമിട്ട സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, നിരാഹാരമനുഷ്‌ഠിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് എന്നിവരെ അഭിനന്ദിക്കുന്നതായി എം എ ബേബി പറഞ്ഞു. പുതിയ ഇതിഹാസ ചരിത്രമാണ് ഇൗ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിലൂടെ എഴുതിച്ചേർത്തത്. മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെ യുവതലമുറ പരാജയപ്പെടുത്തി. ഇടത് പാർലമെന്റംഗങ്ങൾ സമരത്തിൽ മികച്ച രീതിയിൽ ഇടപെട്ടുവെന്നും എം എ ബേബി പറഞ്ഞു.
പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, രാഘവുലു, വിജൂ കൃഷ്‌ണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, എ ആർ സിന്ധു, എംപിമാരായ അമ്രാറാം, കെ രാധാകൃഷ്‌ണൻ, സച്ചിതാനന്ദം, ജോൺ ബ്രിട്ടാസ്, എ എ റഹിം, വി ശിവദാസൻ, സു വെങ്കിടേശൻ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു. സമരത്തിന്റെ ഭാഗമായ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് അഭിനന്ദന ബാഡ്‌ജും സമ്മാനിച്ചു. വീഡിയോ പ്രദർശനവും ജൻനാട്യ മഞ്ചിന്റെ നാടകവും റാപ്പ് മ്യൂസിക്കും അരങ്ങേറി.










0 comments