ad
Deshabhimani

കർണാടകയിൽ വിവിധ ആവശ്യങ്ങളുയർത്തി എസ്എഫ്ഐ സമര പ്രഖ്യാപന കൺവൻഷൻ

sfi karanataka
വെബ് ഡെസ്ക്

Published on Oct 30, 2025, 09:39 PM | 1 min read

ബെംഗളൂരു: കർണാടകയിൽ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും സ്കോളർഷിപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ച് എസ്എഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഹാവേരിയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


കേന്ദ്ര സർക്കാരിൻ്റെ വിദ്യാർഥി വിരുദ്ധ ദേശീയ വിദ്യാഭാസ നയം 2020 പിൻവലിക്കുക, പോസ്റ്റ്മെട്രിക് - പ്രീമെട്രിക് ഹോസ്റ്റലുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കുക, പുതിയ സർക്കാർ ഹോസ്റ്റലുകൾ പണിയുക, ഹോസ്റ്റൽ വിദ്യാർഥികൾക്ക് നിലവിൽ ലഭിക്കുന്ന പ്രതിമാസ ഭക്ഷണ വിഹിതം ഉയർത്തുക, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പുകൾ ഉടൻ അനുവദിക്കുക ഉൾപ്പടെയുള്ള ആവശ്യങ്ങളും കൺവെൻഷൻ ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home