ad
Deshabhimani

ഒഡിഷയിൽ 
വിദ്യാർഥിനിയുടെ ആത്മഹത്യ

ഡൽഹിയിൽ 
വിദ്യാർഥിനേതാക്കളെ പൊലീസ് തല്ലിച്ചതച്ചു

sfi odisha bhavan march

ഡൽഹി ഒഡിഷ ഭവനിലേക്ക്‌ മാർച്ച് നടത്തിയ 
എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ്‌ എം സജിയെയും കേന്ദ്ര കമ്മിറ്റി അംഗം അഭിജിത്ത്‌ മണിലാലിനെയും പൊലീസ്‌ വലിച്ചിഴച്ച്‌ വാനിലേക്ക്‌ കയറ്റുന്നു
 ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on Jul 18, 2025, 04:36 AM | 1 min read


ന്യൂഡൽഹി

ഒഡിഷയിൽ അധ്യാപകന്റെ ലൈംഗികചൂഷണത്തെ തുടർന്ന്‌ വിദ്യാർഥിനി ആത്മഹത്യചെയ്‌ത സംഭവത്തിൽ ഡൽഹിയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിനുനേരെ പൊലീസ്‌ അതിക്രമം. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഡിഷ ഭവനിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ച എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, വൈസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ശേഖർ, കേന്ദ്ര കമ്മിറ്റി അംഗം അഭിജിത്ത്‌ മണിലാൽ, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമണ്‍ ഉൾപ്പെടെ നൂറോളം പേരെ മർദിച്ച് ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി.


ഇരുപതോളം വിദ്യാർഥിനികളെ പ്രാഥമിക കർമങ്ങൾ നിര്‍വഹിക്കാന്‍പോലും അനുവദിച്ചില്ല. ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ചിലരുടെ ഐഡി കാർഡുകൾ പിടിച്ചുവാങ്ങി. കേസ്‌ രജിസ്റ്റർചെയ്‌ത ശേഷവും പോകാൻ അനുവദിച്ചില്ല. രാത്രി വൈകുംവരെ സ്റ്റേഷനിൽ തടഞ്ഞുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home