print edition വിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല ; എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച്

ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാൻ ബില്ലിന് എതിരെയും സർക്കാർ സ്‌കൂളുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടിക്ക് എതിരെയും ഡൽഹിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് എസ്‌എഫ്‌ഐ.
രാജ്യത്തെ ഉന്നത, പൊതു വിദ്യാഭ്യാസ മേഖലകളെ തകർക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്ക് എതിരെ എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂടീവ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ അണിനിരന്നു. ഫെബ്രുവരി 12ലെ അഖിലേന്ത്യ പണിമുടക്കിന് റാലി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, വൈസ് പ്രസിഡന്റുമാരായ സുഭാഷ് ജക്‌ഹർ, എസ് ശിൽപ്പ, ജോയിന്റ് സെക്രട്ടറിമാരായ ഐഷി ഘോഷ്, അനിൽ താക്കൂർ, ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ തുടങ്ങിയവർ സംസാരിച്ചു.










0 comments