Deshabhimani

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 25 കാരന്‍ പിടിയില്‍

mumbai
വെബ് ഡെസ്ക്

Published on Nov 28, 2026, 11:25 AM | 1 min read

മുംബൈ : മുംബൈയിലെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ​60 കാരിക്ക് നേരെ ലൈം​ഗികാതിക്രമം. സംഭവത്തിൽ 25 കാരനെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. പീഡനത്തിന് ശേഷം വൃദ്ധയെ ക്രൂരമായി മർദിക്കുകയും ചെയ്തു.


വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ ഘാട്കോപ്പറിനടുത്ത് ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. 18 വയസുള്ള മകളുമൊത്താണ് സംഭവദിവസം ​60 കാരി ജോലിക്ക് പോയത്.


ജോലി കഴിഞ്ഞ് മകൾക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. പ്ലാറ്റ്ഫോമിൽ നിൽക്കുന്നതിനിടെ സ്ത്രീ ശുചിമുറിയിലേക്ക് പോയി. ഈ സമയം ശുചിമുറിയിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ സ്ത്രീകളുടെ ശുചിമുറിയിലേക്ക് കടന്നുകയറിയ യുവാവ് വാതിൽ അകത്തുനിന്ന് പൂട്ടി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവാവ് ശുചിമുറിയിലേക്ക് കയറുന്നതിന്റെയും കുറച്ച് സമയത്തിന് ശേഷം തിടുക്കപ്പെട്ട് ഇറങ്ങിയോടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.


അവശയായി പുറത്തിറങ്ങിയ സ്ത്രീ മകളോട് കാര്യം പറയുകയും ഇരുവരും നാലാം നമ്പർ പ്ലാറ്റ്‌ഫോമിലെ ജിആർപി ഡെസ്കിൽ എത്തി പരാതി നൽകുകയുമായിരുന്നു. തുടർന്ന് സ്റ്റേഷൻ മാനേജരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (ആർപിഎഫ്) വിവരമറിയിച്ചു.


വനിതാ പൊലീസ് ഉദ്യോഗസ്ഥ മൊഴിയെടുത്ത ശേഷം അതിജീവിതയെ വൈദ്യപരിശോധനയ്ക്കായി ഘാട്‌കോപ്പറിലെ രാജാവാഡി ആശുപത്രിയിലേക്ക് മാറ്റി .റെയിൽവേ സ്റ്റേഷനിലെയും മെട്രോ പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home