രക്ഷ തേടിയെത്തിയ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് നൽകി പൊലീസ് ; സംഭവം മഹാരാഷ്ട്രയിൽ

മുംബെെ: രക്ഷ തേടിയെത്തിയ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കെെമാറി വനിത പൊലീസ് കോൺസ്റ്റബിൾ. മഹാരാഷ്ട്രയിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിൾ മനീഷ പുകാലെയാണ് ക്രൂരത ചെയ്തത് .തുടർന്ന് ഇവരെ സസ്പെന്റ് ചെയ്തു. ഒരു മാസം മുമ്പാണ് സംഭവം.
പുനെയിലെ ബുധുവാർപേട്ടിലാണ് പെൺകുട്ടി ഉണ്ടായിരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ സെക്സ്റാക്കറ്റുകാരാണ് സ്ഥലത്തെത്തിച്ചത് എന്നാണ് വിവരം. സ്ഥലത്ത് വേശ്യാ തെരുവുണ്ടായിരുന്നു. തുടർന്ന് പെൺകുട്ടി ഫറൻസ്ഖാനാ പൊലീസ് സ്റ്റേഷനിലേക്ക് എങ്ങനെയോ ഓടിയെത്തി അഭയം തേടുകയായിരുന്നു. പെൺകുട്ടി സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ മനീഷ പുകാലെയോട് സഹായത്തിനഭ്യർഥിച്ചു
തുടർന്ന് പെൺകുട്ടിയെ മറ്റൊരു പൊലീസ് പൊസ്റ്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വേശ്യാ തെരുവിന്റെ നടത്തിപ്പുകാരനായ ആളെ വിളിച്ചുവരുത്തുകയും അയാളുമായി മനീഷ സംസാരിച്ച് പെൺകുട്ടിയെ കെെമാറുകയായിരുന്നു. അതേസമയം തന്നെ പെൺകുട്ടിക്ക് വീണ്ടും അക്രമം ഏൽക്കേണ്ടി വന്നു.
ബുധുവാർപേട്ടിലെ വേശ്യതെരുവിൽ കഴിഞ്ഞ ദിവസം വന്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.600 -0ലധികം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടകളേയും സ്ത്രീകളേയും പൊലീസ് കസ്റ്റഡിയിലെടുതതു.









0 comments