അയോധ്യയിൽ സെക്സ് റാക്കറ്റ് തകർത്തു; 14 പേർ പിടിയിൽ

അയോധ്യ : അയോധ്യയിൽ ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 14 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ 11 പേർ സ്ത്രീകളാണ്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയാണ് പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തിയത്. ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പുകാരായ ഗണേഷ് അഗർവാൾ, രണ്ട് സഹായികൾ, 11സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്.
രാത്രിയോടെ പൊലീസ് ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നീട് ഇവരെ പിടികൂടി.
ബിഹാറിൽ നിന്നും ഗൊരഖ്പൂരിൽ നിന്നുമാണ് സ്ത്രീകളെ ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരൻ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അയോധ്യയിൽ ഇത്തരത്തിൽ നിരവധി സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.









0 comments