ad
Deshabhimani

ഭൂമിക്ക് പകരം ജോലി: സിബിഐ കേസ് തള്ളണമെന്ന ലാലു പ്രസാദവിന്റെ ഹർജി തള്ളി

Lalu Prasad Yadav.jpg

Lalu Prasad Yadav/www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 13, 2026, 02:44 PM | 1 min read

ന്യൂഡൽഹി: ഭൂമിക്ക് പകരം ജോലി നൽകിയെന്ന അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതിയിലും തിരിച്ചടി. എഫ്ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതിയും തള്ളി. എന്നാൽ, വിചാരണ കോടതിയിലെ നടപടികൾക്കിടയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തിന് കോടതി ഇളവ് അനുവദിച്ചു.


2004-2009 കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ, റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്തികകളിൽ ജോലി നൽകുന്നതിനു പകരമായി ഉദ്യോഗാർഥികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തു എന്നതാണ് പ്രധാന ആരോപണം.


നേരത്തെ ലാലു പ്രസാദ് യാദവ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ലാലുവിന്റെ ഹർജിയിൽ വസ്തുതകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home