പന്ത്രണ്ടുകാരി വാട്സ്ആപ്പിൽ വിൽപ്പനയ്ക്ക്; അന്വേഷണം ഊർജിതം

ബെംഗളൂരു: മൈസൂരുവിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പിടിയിലായ രണ്ടുപേർക്ക് പുറമെ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അതേസമയം കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സന്നദ്ധ സംഘടനയുടെ ഇടപെടലിൽ കുട്ടിയെ പൊലീസിന് രക്ഷിക്കാനായത്. 20 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിൽപ്പനയ്ക്ക് വെച്ച വിവരം സന്നദ്ധ സംഘടന മൈസൂർ സിറ്റി പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ ഓപറേഷനിൽ ബെംഗളൂരു സ്വദേശികളായ ശോഭ, തുൾസി കുമാർ എന്നിവരെ പിടികൂടുകയും ചെയ്തു.
കുട്ടി തന്റേതാണെന്നായിരുന്നു ചോദ്യം ചെയ്യലിൽ ശോഭ പൊലീസിനോട് പറഞ്ഞത്. പിന്നീട് ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായി മൊഴി നൽകി. തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സമാനമായ മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചും അന്വേഷിക്കും.










0 comments