ad
Deshabhimani

കർണാടകയിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ രണ്ടാമത്തെ സെക്യൂരിറ്റി ​ഗാർഡും മരിച്ചു

sbi robbery
വെബ് ഡെസ്ക്

Published on Jan 16, 2025, 11:03 PM | 1 min read

ബം​ഗളൂരു: കർണാടകയിലെ ബിദാറിൽ എടിഎം കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സെക്യൂരിറ്റി ​ഗാർഡും മരിച്ചു. ശിവകാശിനാഥ് (35) എന്നയാളാണ് മരിച്ചത്. ബിദാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മെയിൻ ബ്രാഞ്ചിൽ നിന്നും 93 ലക്ഷം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. കവർച്ചാ സംഘത്തിന്റെ വെടിയേറ്റ ഒരു ​ഗാർഡ് തൽക്ഷണം മരിച്ചിരുന്നു. കവർച്ചാ സം​ഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി.


ബാങ്കിലേക്ക് പണവുമായെത്തിയ വാഹനത്തെ പിന്തുടർന്നെത്തിയ മോഷ്ടാക്കൾ വാഹനത്തിലുണ്ടായിരുന്ന ഗാർഡുമർക്ക് നേരെ വെടിയുതിർത്ത് പണം തട്ടുകയായിരുന്നു. വെടിയുതിർക്കുന്നതിന് മുമ്പ് കവർച്ചക്കാർ ഗാഡുകൾക്ക് നേരെ മുളകുപൊടി എറിഞ്ഞു. ആക്രമണത്തിൽ വെടിയേറ്റ ഗാർഡുമാരിൽ ഒരാളായ ഗിരി വെങ്കിടേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശിവകാശിനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home