ad
Deshabhimani

print edition ട്രാൻസ്‌ജെൻഡർ ബിൽ പിൻവലിക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി

Transgender

ട്രാന്‍സ്‍ജെന്‍ഡര്‍ ബില്ലിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ പ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 01:24 AM | 1 min read

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വയംനിർണയാവകാശങ്ങൾ ഹനിക്കുന്ന ട്രാൻസ്‌ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്‌ സുപ്രീംകോടതി രൂപീകരിച്ച സമിതി കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.


ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി പാലക്കാട്‌ പട്ടാന്പി സ്വദേശിയായ ആശ മേനോന്റെ നേതൃത്വത്തിലുള്ള സമിതി ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര സാമൂഹ്യനീതി മന്ത്രി വീരേന്ദ്രകുമാറിന്‌ അയച്ചുനൽകി. ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക്‌ മ‍ൗലികാവകാശമുണ്ടെന്നും വിചേനത്തിന്‌ വിധേയരാക്കുന്നത്‌ നിയമവിരുദ്ധമാണെന്നുമുള്ള 2014ലെ സുപ്രീംകോടതി വിധിക്ക്‌ കടകവിരുദ്ധമായ ബിൽ ഞെട്ടൽ ഉണ്ടാക്കുന്നെന്നും സമിതി ചൂണ്ടിക്കാട്ടി.


ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്‌ ബിൽ. മെഡിക്കൽ സഹായം തേടുന്നവരെപ്പറ്റി ജില്ലാ അധികാരികളെ അറിയിക്കേണ്ടത്‌ നിർബന്ധമാക്കുന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണ്‌. പല വ്യവസ്ഥകളും ബിഎൻഎസ്‌, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ പ്രകാരം ക്രിമിനൽ കുറ്റമാണ്‌– സമിതി ചൂണ്ടിക്കാട്ടി.

സർക്കാർ നിയമനങ്ങളിൽ വിവേചനമാരോപിച്ച്‌ ഡൽഹിയിലെ ട്രാൻസ്‌വുമൺ ജെയ്ൻ കൗശിക്ക്‌ നൽകിയ ഹർജിയെ തുടർന്നാണ്‌ വിഷയത്തിൽ സുപ്രീംകോടതി ഉപദേശക സമിതി രൂപീകരിച്ചത്‌.


അതേസമയം 20ന്‌ വിളിച്ചുചേർത്ത യോഗത്തിൽ എട്ടുപേരിൽ ഏഴംഗങ്ങളാണ്‌ പങ്കെടുത്തത്‌. സമിതി കൺവീനറായ സാമൂഹിക നീതി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിട്ടുനിന്നു. ബില്ലിനെതിരെ അഭിഭാഷകരും അവകാശ പ്രവർത്തകരും രാഷ്‌ട്രപതിക്ക്‌ കത്തയച്ചിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ബില്ലിനെതിരെ ട്രാൻസ്‌ജെൻഡർ അവകാശ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home