ബീഹാറിൽ ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തീപിടുത്തത്തിൽ പൂർണമായി തകർന്ന ട്രെയിൻ (Photo:X)
ന്യൂഡൽഹി : ബീഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തിൽ നിന്നും പാറ്റ്‌നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടക്കുകയായിരുന്ന ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. കോച്ചിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയർന്നത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി.
പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. വിക്രംഗഡ് അലോട്ട്, ലൂണി റിച്ച സ്റ്റേഷനുകൾക്കിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബി-1 കോച്ചിന് തൊട്ടുപിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാൻ (SLR) തീപിടുത്തത്തിൽ പൂർണമായി നശിച്ചു.
തുടർന്ന് തീപിടിച്ച ഭാഗം ട്രെയിനിൽ നിന്നും വേർപെടുത്തി. കോച്ചിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായി. പിന്നീട് റെയിൽവേ ജീവനക്കാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രെയിനിൽ നിന്ന് പടർന്ന തീ റെയിൽവേ ട്രാക്കിന് സമീപത്തെ ചില മരങ്ങളിലേക്കും പടർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.










0 comments