ad
Deshabhimani

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുരസ്കാര മികവിൽ സഞ്ജു സാംസൺ

ആ റെക്കോഡും ഇനി ചേട്ടന്; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി
വെബ് ഡെസ്ക്

Published on Apr 14, 2026, 05:22 PM | 1 min read

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുളള 2026 മാർച്ച് മാസത്തെ പുരസ്കാരം സഞ്ജു സാംസണ്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി സഞ്ജുവായി. ട്വന്റി 20 ലോകകപ്പിലെ അടിപൊളി പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാമത്തെ വര്‍ഷത്തിലാണ് താരം ഈ പുരസ്കാര നേട്ടത്തിലെത്തുന്നത്. വനിതാ വിഭാഗത്തിലെ പുരസ്കാരം ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ സ്വന്തമാക്കി.


ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരം സ്വന്തമാക്കിയത്.



ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ. സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നിലനിർത്താനുള്ള മുൻതൂക്കം നൽകി. മാച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലിൽ 89 റൺസും ന്യൂസീലൻഡിനെതിരേ ഫൈനലിൽ 89 റൺസും സഞ്ജു നേടിയിരുന്നു. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടിയാണ് കളിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home