നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി

കോയമ്പത്തൂർ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവും വിവാഹിതരായതായി. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏകദേശം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സാമന്തയും രാജ് നിദിമോരുവും ഏറെക്കാലമായി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമാന്ത പലപ്പോഴായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ ഹിറ്റ് പ്രോജക്റ്റുകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരുടെയും പുതിയ ജീവിതത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.








0 comments