അവിഹിതമാർഗത്തിലൂടെ ഗർഭമുണ്ടാക്കിയെന്ന പരാതി എനിക്കെതിരെ ഉണ്ടായിട്ടില്ല, രാഹുലിനെതിരെ നിലപാടിൽ നിന്ന് മാറില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ബോധവാനാണെന്നും ആക്രമണം ഭയന്ന് രാഹുലിനെതിരായ നിലപാടിൽ മാറ്റം വരില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും അങ്ങനെ വ്യതിചലിച്ചു പോകുന്നവരുമായി യോജിച്ചു പോകാൻ പറ്റില്ലെന്നും എംപി പ്രതികരിച്ചു.
താൻ ഇതുവരെയും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അവിഹിതമായ മാർഗത്തിലൂടെ ഗര്‍ഭമുണ്ടാക്കിയെന്ന ഒരു പരാതിയും തനിക്കെതിരെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാങ്കൂട്ടത്തിലിന്റെ സകല ചരിത്രവും അറിയാമെന്നും അതുകൊണ്ട് ഇനി സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതിന് പിന്നാലെ കോൺഗ്രസ് സൈബർ ടീമിന്റെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള ആക്രമണമാണ് എംപിക്കെതിരെ ഉയർന്നത്. ആ പറയുന്നത് അവന്റെ അന്ത്യംകുറിക്കും' എന്നുമുള്ള താക്കീത് ഉണ്ണിത്താൻ നൽകി.
രാഹുലിനെ സംരക്ഷിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെയും കേരള സർക്കാരിനെയും ആക്ഷേപിക്കുകയും വേണമെന്നാണ് സൈബർ ആക്രമണത്തിന് പിന്നിലുള്ളവരുടെ ആവശ്യം.








0 comments