ദുബായിൽ ബിസിനസ് മീറ്റിൽ പങ്കെടുത്ത് മുഖ്യമന്ത്രി

ദുബായ്: യുഎഇ സന്ദർശനത്തിനായി ദുബായിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബിസിനസ് മീറ്റിൽ സംവദിച്ചു. മലയാളികൾ ഉൾപ്പെടെ നൂറോളം പേരാണ് ‘ഓർമ’ സംഘടിപ്പിച്ച മീറ്റിൽ പങ്കെടുത്തത്. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, എൻ കെ കുഞ്ഞഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ദുബായിലെ സംരംഭകർ ഉൾപ്പെടെയുള്ളവരാണ് മീറ്റിൽ ഭാഗമായത്. വിവിധ വിഷയങ്ങൾ പ്രതിനിധികൾ പങ്കുവെച്ചു. എല്ലാം വിശദമായി കേട്ട മുഖ്യമന്ത്രിയുടെ മറുപടിക്കായി പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന കേരളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്‌സ് വൈസ് ചെയർമാൻ എം യൂസഫലി തുടങ്ങിയവർ സംസാരിക്കും.








0 comments