നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

ksrtc
വെബ് ഡെസ്ക്

Published on Dec 01, 2025, 01:35 PM | 1 min read

തിരുവനന്തപുരം: നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാന്‍ ആഗ്രഹമുണ്ടോ? കെഎസ്ആർടിസി നിങ്ങളെ സഹായിക്കും. നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ അവസരമെരുക്കുന്നു.


ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും 'ഓപ്പറേഷൻ ഡെമോ' എന്ന ദൃശ്യ വിസ്മയമൊരുക്കും. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകൾ കൂടി കാണുവാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.


ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍


📍 തിരുവനന്തപുരം നോര്‍ത്ത്– 9188619378

📍 തിരുവനന്തപുരം സൗത്ത് – 9188938522

📍 കൊല്ലം – 9188938523

📍 പത്തനംതിട്ട – 9188938524

📍 ആലപ്പുഴ – 9188938525

📍കോട്ടയം – 9188938526

📍 ഇടുക്കി – 9188938527

📍 എറണാകുളം – 9188938528

📍തൃശ്ശൂര്‍ – 9188938529

📍 പാലക്കാട് – 9188938530

📍 മലപ്പുറം – 9188938531

📍 കോഴിക്കോട് – 9188938532

📍 വയനാട് – 9188938533

📍 കണ്ണൂര്‍ & കാസര്‍കോട് – 9188938534


⭐ സംസ്ഥാന കോര്‍ഡിനേറ്റര്‍ – 9188938521




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home