ad
Deshabhimani

print edition ആർഎസ്‌എസിനെ 
വീണ്ടും പുകഴ്ത്തി 
ദിഗ്‌വിജയ്‌ സിങ്‌

digvijaya singh
വെബ് ഡെസ്ക്

Published on Dec 29, 2025, 02:40 AM | 1 min read


ന്യൂഡൽഹി

ആർഎസ്‌എസ്‌ കോൺഗ്രസിനേക്കാൾ ഏറെ മെച്ചപ്പെട്ട സംഘടനയാണെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗം ദിഗ്‌വിജയ്‌ സിങ്. ആർഎസ്‌എസിനെ പുകഴ്‌ത്തിയുള്ള സമൂഹമാധ്യമ പോസ്‌റ്റ്‌ വിവാദമായതിന്‌ പിന്നാലെയാണ്‌ ദിഗ്‌വിജയ്‌ സിങ് നിലപാട്‌ ആവർത്തിച്ചത്‌. ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ആർഎസ്‌എസിന്റെ സംഘടനാശേഷിയെ പ്രകീർത്തിച്ചത്‌.


‘സംഘടനയെന്ന നിലയ്‌ക്ക്‌ നോക്കിയാൽ അവരുടെ സംഘടന കോൺഗ്രസിനേക്കാൾ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആർഎസ്‌എസിന്റെ സംഘടനാശേഷിയുടെ വലിയ ആരാധകനാണ്‌ ഞാൻ. എന്നാൽ, അവരുടെ പ്രത്യയശാസ്‌ത്രം പിന്തുടരുന്ന ആളല്ല’–എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.


കോൺഗ്രസ്‌ പ്രവർത്തകസമിതി യോഗം തുടങ്ങുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുന്പ്‌ ആർഎസ്‌എസിനെയും മോദിയെയും പുകഴ്‌ത്തി ദിഗ്‌വിജയ്‌സിങ് സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടത്‌ വിവാദമായിരുന്നു. എൽ കെ അദ്വാനി കസേരയിലും മോദി തറയിലും ഇരിക്കുന്ന ഫോട്ടോയോടൊപ്പമായിരുന്നു പോസ്‌റ്റ്‌. ആർഎസ്‌എസ്‌–മോദി സ്‌തുതി നേതാക്കൾ തുടരുന്പോഴും നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയാണ്‌ ദേശീയ നേതൃത്വം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home