ad
Deshabhimani

മകളെ ചികിത്സിക്കാൻസഹായം വേണം: രോഹിത് ശർമയ്ക്കടുത്തെത്താൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചു യുവതി

ROHITH SHARMA
വെബ് ഡെസ്ക്

Published on Jan 23, 2026, 05:52 PM | 1 min read

ന്യൂഡൽഹി: ഇന്ത്യ–ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിന് ഇൻഡോറിലെത്തിയ രോഹിത് ശർമയെ കാണാൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചു യുവതി. മകളുടെ ചികിത്സയ്ക്കായി സഹായം തേടാനാണു യുവതി രോഹിത് ശർമയ്ക്ക് അടുത്തെത്തിയത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രോഹിത് ശർമയെ പെട്ടെന്നു തന്നെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു.


കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. രോഹിത് ശർമയുടെ ബാഗിൽ പിടിച്ചുവലിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതു ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ താരം ഹോട്ടലിലേക്ക് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്നാണു വിവരം.രോഗിയായ മകളെ ചികിത്സിക്കാൻ ഒൻപതു കോടി രൂപയുടെ കുത്തിവയ്പ് ആവശ്യമാണെന്നും സഹായം തേടിയാണു രോഹിത് ശർമയ്ക്കു സമീപത്ത് എത്തിയതെന്നും സരിത ശർമ എന്ന യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു.പണം തികയാതിരുന്നതോടെ രോഹിത് ശർമയെയും വിരാട് കോലിയെയും കണ്ട് സഹായം തേടാനായിരുന്നു യുവതി തീരുമാനിച്ചത്.

അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ രോഹിത് ടീമിനൊപ്പം തുടരുമെന്നാണു വിവരം. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രോഹിത് ശരീര ഭാരം കുറച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും രോഹിത് തുടർന്നും കളിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home