ad
Deshabhimani

കർണാടകയിൽ റോഡരികിൽ സ്ഫോടനം; സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

KARNATAKA EXPLOSION
വെബ് ഡെസ്ക്

Published on Jan 31, 2026, 07:13 PM | 1 min read

ബിദാർ: കർണാടകയിലെ മോൽക്കേര ഗ്രാമത്തിൽ റോഡരികിലുണ്ടായ സ്ഫോടനത്തിൽ സ്കൂൾ കുട്ടികളടക്കം ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച മോൾഗി മരയ്യ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. റോഡരികിൽ കിടന്ന വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം ഗ്രാമവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ചിലരുടെ പരിക്ക് സാരമാണെന്നാണ് വിവരം.


അപകടകരമായ വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിടത്ത് കൂട്ടിയിട്ടത് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എങ്കിലും എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. അന്വേഷണത്തിന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home