Deshabhimani

തെങ്കാശിയിൽ കാട്ടാനയുടെ ആക്രമണം; 65 കാരന് ദാരുണാന്ത്യം

ELEPHANT ATTACK

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 09, 2026, 06:39 PM | 1 min read

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ കൊല്ലപ്പെട്ടു. പുലിയറൈ സൗത്ത് മേട് സ്വദേശി സുബ്ബയ്യ പിള്ളയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ചവിട്ടേറ്റ സുബ്ബയ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു.


വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പുലിയറൈയിൽ റോഡ് ഉപരോധിച്ചു. കാട്ടാനകളുടെ സഞ്ചാരം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


കാട്ടാനശല്യം സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും വനംവകുപ്പ് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. റോഡ് ഉപരോധത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home