ad
Deshabhimani

കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ooty
വെബ് ഡെസ്ക്

Published on May 26, 2025, 08:59 PM | 1 min read

നീലഗിരി: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതിനെ തുടർന്ന്‌ ഊട്ടിയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി.


നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചുരം പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ തേനി, തെങ്കാശി, ചുരം പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.


നീലഗിരി ജില്ലയിലെ അപ്പർ ഭവാനിയിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഊട്ടി, കൂനൂർ, കോത്തഗിരി എന്നിവിടങ്ങളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ നീലഗിരി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മഴമൂലം ജില്ലയിൽ 43 മരങ്ങൾ കടപുഴകി വീണു, നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഉൾപ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home