സമാജ്‌വാദി പാർട്ടി മുതിര്‍ന്ന നേതാവ് രാം ഗോവിന്ദ് ചൗധരി അന്തരിച്ചു

ലഖ്നൗ:മുതിര്‍ന്ന സമാജ്‌വാദി പാർട്ടി നേതാവും ഉത്തര്‍പ്രദേശിൽ പ്രതിപക്ഷ നേതാവുമായിരുന്ന രാം ഗോവിന്ദ് ചൗധരി അന്തരിച്ചു. 73 വയസായിരുന്നു. വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
എട്ടുതവണ എം.എൽ.എയായിരുന്ന അദ്ദേഹം 2017 മാർച്ച് മുതൽ 2022 മാർച്ച് വരെ ഉത്തർപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1990-91, 2003-07 കാലഘട്ടത്തിൽ മുലായം സിങ് യാദവ് മന്ത്രിസഭയിലും 2012-17 കാലയളവിൽ അഖിലേഷ് യാദവ് മന്ത്രിസഭയിലും മന്ത്രിയായി.
അടിയന്തരവാസ്ഥാ കാലത്ത് ബല്ലിയ, ബാരാബങ്കി ജയിലുകളിൽ തടവിലാക്കപ്പെട്ടു. ജയപ്രകാശ് നാരായൺ, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.









0 comments