ad
Deshabhimani

‘മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുത്, മാറി നിൽക്കണം’; മാധ്യമപ്രവർത്തകരെ തടഞ്ഞ് പൊലീസ്

mari nikk police
വെബ് ഡെസ്ക്

Published on Sep 26, 2026, 10:53 AM | 1 min read

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്. എറണാകുളം കലൂരിലെ ഗോകുലം പാർക്കിൽ നടക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും മാറിനിൽക്കണമെന്നുമായിരുന്നു പൊലീസ് നിർദേശം. അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ ആണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.


മുഖ്യമന്ത്രിയോട് പ്രതികരണം തേടാൻ ശ്രമിക്കരുതെന്നും നിശ്ചയിച്ച സ്ഥലത്തേക്ക് മാറിനിൽക്കണമെന്നുമായിരുന്നു നിർദേശം.


കഴിഞ്ഞ ദിവസം ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് വി ഡി സതീശൻ കയര്‍ത്തതിനുപിന്നാലെയാണ് കൊച്ചിയിലെ പൊലീസ് നടപടി. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ “ഞാൻ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്” എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മാധ്യമപ്രവർത്തകരെ അവിടെനിന്ന് പിടിച്ചുമാറ്റാനും പൊലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


സമീപകാലത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി ക്ഷുഭിതനാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിൽനിന്നുതന്നെ മാധ്യമപ്രവർത്തകരെ പൊലീസ് വിലക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home