കാട്ടാനശല്യം: മുത്തങ്ങയിൽ ക്രാൾ നിർമ്മാണം പൂർത്തിയായി; കുങ്കിയാനകളായ വിക്രമും ഭരതും ആറളത്തെത്തി

മുത്തങ്ങ: ആറളം ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കെഎം-1 കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള 'ഓപ്പറേഷൻ കെഎം-1' നടപടികൾ അന്തിമഘട്ടത്തിലേക്ക്. ആനയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനും സുരക്ഷിതമായി പാർപ്പിക്കുന്നതിനായി വയനാട് മുത്തങ്ങയിൽ നടന്നിരുന്ന ക്രാളിന്റെ നിർമ്മാണ ജോലികൾ പൂർണ്ണമായും പൂർത്തിയായി. മുത്തങ്ങ എലെഫന്റ്റ് ക്യാമ്പിലെ കുങ്കിയാനകളായ വിക്രമും ഭരതും ആറളത്ത് എത്തിച്ചേർന്നിട്ടുണ്ട്.
നിലവിൽ കെ.എം-1 കാട്ടാനയെ കണ്ടെത്താനുള്ള വനംവകുപ്പ് ദ്രുതകർമ്മ സേനയുടെയും (ആർ ആർ ടി) പ്രത്യേക ട്രാക്കിംഗ് ടീമിന്റെയും നിരീക്ഷണംമേഖലയിൽ കർശനമായി തുടരുകയാണ്. അനുയോജ്യമായ ഭൂപ്രകൃതിയിൽ ആനയെ ലൊക്കേറ്റ് ചെയ്താലുടൻ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കെമിക്കൽ ഇമ്മോബിലൈസേഷൻ നടപടികൾ ആരംഭിക്കും









0 comments