രാജ്യസഭ: പത്ത് സംസ്ഥാനങ്ങളിലെ 37സീറ്റുകളിൽ നാളെ തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 37രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ (മാര്‍ച്ച് 16)നടക്കും. ഏപ്രിൽ മാസത്തോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങൾക്ക് പകരമായാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടിംഗ് സമയം:രാവിലെ 9:00മുതൽ വൈകുന്നേരം 4:00വരെ.വൈകുന്നേരം 5:00-ന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
കലാവധി അവസാനിക്കുന്നവരിൽ ശരദ് പവാർ (NCP-SP),അഭിഷേക് മനു സിംഗ്വി (INC),പ്രിയങ്ക ചതുർവേദി (SS-UBT),രാംദാസ് അത്താവാലെ തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 4 സ്ഥാനാർത്ഥികളും (ബാബുൽ സുപ്രിയോ ഉൾപ്പെടെ) ബിജെപിയുടെ ഒരാളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സമാനമായ രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലും മത്സരമില്ലാതെ ചില സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക തരം വയലറ്റ് സ്കെച്ച് പേനകൾ മാത്രമേ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.റിട്ടേണിംഗ് ഓഫീസർ നൽകുന്ന പേനയല്ലാതെ മറ്റൊന്ന് ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.
സംസ്ഥാനം | സീറ്റുകൾ |
മഹാരാഷ്ട്ര | 7 |
തമിഴ്‌നാട് | 6 |
പശ്ചിമ ബംഗാൾ | 5 |
ബീഹാർ | 5 |
ഒഡീഷ | 4 |
അസം | 3 |
തെലങ്കാന | 2 |
ഛത്തീസ്ഗഡ് | 2 |
ഹരിയാന | 2 |
ഹിമാചൽ പ്രദേശ് | 1 |










0 comments