Deshabhimani

print edition ബ്രിട്ടാസിനെതിരായ പൊലീസ് അതിക്രമം; ആഭ്യന്തര മന്ത്രാലയത്തോട്‌ 
റിപ്പോർട്ട്‌ തേടി രാജ്യസഭാ സെക്രട്ടറിയറ്റ്‌

John Brittas attacked by Delhi Police
വെബ് ഡെസ്ക്

Published on Oct 28, 2026, 06:53 AM | 1 min read

ന്യൂഡൽഹി: സിപിഐ എം രാജ്യസഭ നേതാവ്‌ ജോൺബ്രിട്ടാസിനെ ഡൽഹി പൊലീസ്‌ കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്‌ വസ്‌തുതാ റിപ്പോർട്ടുതേടി രാജ്യസഭ സെക്രട്ടറിയറ്റ്‌. നവംബർ ആറിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ്‌ മോഹനോട്‌ ആവശ്യപ്പെട്ടു.


ബ്രിട്ടാസ്‌ രാജ്യസഭ അധ്യക്ഷന്‌ നൽകിയ പ്രത്യേക അവകാശലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. കഴിഞ്ഞമാസം 11ന്‌ കൊണാട്ട്‌ പ്ലേസിൽ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള പൊലീസ്‌ നീക്കങ്ങൾക്കെതിരെ മാധ്യമങ്ങളോട്‌ സംസാരിക്കുന്പോഴാണ്‌ ബ്രിട്ടാസിനെ ഡൽഹി പൊലീസും സിആർപിഎഫും കൈയ്യേറ്റം ചെയ്‌തത്‌.


ബ്രിട്ടാസ്‌ നൽകിയ പരാതി സുപ്രീംകോടതി സ്വമേധയാ ഇടപെടൽ ഹർജിയായി മാറ്റിയിരുന്നു. ഒക്ടോബർ 15ന്‌ അദ്ദേഹം കോടതിയിൽ നേരിട്ട്‌ ഹാജരായപ്പോൾ പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ തീർച്ചയായും പരിഗണിക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home