ad
Deshabhimani

സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിൽ
 ഉദിച്ചുയരുന്ന താരം : രജനീകാന്ത്

rajnikant speech on stalin
വെബ് ഡെസ്ക്

Published on Sep 15, 2025, 03:30 AM | 1 min read


ചെന്നൈ

ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന താരമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന് നടന്‍‌ രജനികാന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് മാത്രമല്ല, പുതിയതും പഴയതുമായ എതിരാളികള്‍ക്ക് സ്റ്റാലിൻ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ശനിയാഴ്ച ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ രജനീകാന്ത് പറഞ്ഞു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടിവികെ നേതാവും നടനുമായ വിജയ്‍ സംസ്ഥാന പര്യടനം തുടങ്ങിയ ദിവസമാണ് രജനീകാന്ത് സ്റ്റാലിനെ പുകഴ്‍ത്തിയത്.


സ്റ്റാലിനും കമൽ ഹാസനും അടക്കമുള്ളവർ ചടങ്ങിലുണ്ടായിരുന്നു. ടിവികെയുടെ ആദ്യ സംസ്ഥാന പര്യടത്തിന് ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ തുടക്കം കുറിച്ച് വിജയ് സ്റ്റാലിൻ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home