print edition ഒരു ഡീലും നടത്തിയിട്ടില്ല: രജനികാന്ത്

രജനികാന്ത്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത ജനവിധി വന്നതിനുപിന്നാലെ, ഡിഎംകെയ്‍ക്കും എഐഎഡിഎംകെയ്‍ക്കും ഇടയില്‍ ഡീലുണ്ടാക്കാന്‍ താൻ ശ്രമിച്ചെന്ന അഭ്യൂഹങ്ങൾ നടന്‍ രജനികാന്ത് തള്ളി. മുഖ്യമന്ത്രിയായ വിജയ്‍യുടെ നേട്ടത്തിൽ അസൂയയില്ലെന്നും ചെന്നൈയിലെ പോയസ് ഗാർഡനിലെ വീട്ടിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
"മുൻ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടിരുന്നു. കഴിഞ്ഞ 35 -–40 വർഷമായി അദ്ദേഹം എന്റെ സുഹൃത്താണ്. എന്നാൽ രണ്ട് വലിയ പാർടികൾക്കിടയിൽ ഞാൻ ഇടനിലക്കാരനാകാൻ ശ്രമിച്ചുവെന്ന വിമർശനങ്ങൾക്ക് ഇത് കാരണമായി. അത്രയും തരംതാഴുന്ന ഒരാളല്ല ഞാൻ. വിജയ‍്‍യും ഞാനും തമ്മിൽ 20-–25 വയസ്സിന്റെ വ്യത്യാസമുണ്ട്. എൻടിആറും എംജിആറും നേടിയതിനെക്കാള്‍ മികച്ച നേട്ടമാണ് വിജയ്‍യുടേത്. ശക്തമായ കേന്ദ്രസർക്കാരിനും രണ്ട് വലിയ ദ്രാവിഡ പാർടികൾക്കുമെതിരെയാണ് അദ്ദേഹം വിജയിച്ചത്'– രജനീകാന്ത് പറഞ്ഞു.











0 comments