print edition രാജസ്ഥാനിലും യുവജനരോഷം

ജയ്പുര്‍: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, പോലീസ് നടപടിയെ അപലപിച്ചും രാജസ്ഥാനിലെ യുവജനങ്ങളും വിദ്യാർഥി സംഘടനകളും വ്യാപകമായി റാലികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ഫാൽന, കേസരിസിങ്പൂർ തുടങ്ങിയ മേഖലകളിലെ വിദ്യാർഥികള്‍ ദേശീയ പതാകയും ബി ആർ അംബേദ്കറുടെ ചിത്രങ്ങളുമേന്തി പ്രകടനം നടത്തി. വിവിധ ജില്ലകളില്‍ യുവജന സംഘടനകള്‍ നിരാഹാരസമരം സംഘടിപ്പിച്ചു. ജയ്പുരില്‍ രാജസ്ഥാൻ സർവകലാശാലയിലും പ്രതിഷേധങ്ങൾ അരങ്ങേറി.










0 comments